കോവിഡ്: പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശനവിലക്ക്
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ലെബനോൺ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഗിനിയ, ഘാന, സിയാറലിേയാൺ, ഇതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. ഒമാനിലേക്കുള്ള യാത്രക്ക് 14 ദിവസം മുമ്പ് ഇൗ രാജ്യങ്ങളിൽ സഞ്ചരിച്ച ട്രാൻസിറ്റ് യാത്രക്കാർ അടക്കമുള്ളവർക്കും വിലക്ക് ബാധകമായിരിക്കും. ഫെബ്രുവരി 25 അർധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുക. 15 ദിവസത്തേക്കാണ് വിലക്ക് ബാധകമായിരിക്കുക. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ല. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രോഗവ്യാപനത്തിെൻറ നിലവിലുള്ള സാഹചര്യങ്ങൾ അവലോകനം ചെയ്തു. കോവിഡിെൻറ കൂടുതൽ വകഭേദങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.