മസ്കത്ത്: ഒമാൻ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസത്തിന് സമാപനമായി. മുസന്ദം ഗവർണറേറ്റിൽ 'മുസന്ദം ഫോർട്ട് 22' എന്ന പേരിൽ നടന്ന അഭ്യാസ പ്രകടനത്തിൽ റോയൽ ആർമി ഓഫ് ഒമാന്‍ കീഴിലുള്ള മുസന്ദം സെക്യൂരിറ്റി ഫോഴ്സും ബ്രിട്ടീഷ് സായുധസേനയിലെ മറൈൻ യൂനിറ്റുകളുമാണ് പങ്കെടുക്കുന്നത്. ഇരുവശത്തുമുള്ള അനുഭവങ്ങൾ കൈമാറുന്നതിനും വൈദഗ്ധ്യം നേടുന്നതിനുമുള്ള ചട്ടക്കൂട്ടിൽനിന്നായിരുന്നു പരിശീലനം. സുൽത്താന്റെ സ്പെഷൽ ഫോഴ്സ് കമാൻഡർ മേജർ ജനറൽ മുസ്ലിം ബിൻ മുഹമ്മദ് ബിൻ തമാൻ ജബൂബിന്റെ മേൽനോട്ടത്തിലായിരുന്നു സമാപന പരിപാടികൾ.
പരിശീലനത്തിനും സംയുക്ത വ്യായാമത്തിനുമുള്ള സുൽത്താന്റെ സായുധസേനയുടെ അസി. ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ നാസർ ബിൻ സഈദ് അൽ സാദി, സൈനിക, സുരക്ഷ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥർ, മസ്കത്ത് യു.കെ എംബസിയിലെ ഡിഫൻസ് അറ്റാഷെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.