മസ്കത്ത്: ഫലസ്തീൻ നഗരങ്ങൾക്കും പട്ടണത്തിനും നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ തുടർച്ചയായ ആക്രമണത്തെ ഒമാൻ അപലപിച്ചു. വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ നഗരമായ നബ്ലുസിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണം. ആക്രമണത്തിൽ നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരകളായ കുടുംബങ്ങളോടും സർക്കാറിനോടും പലസ്തീൻ സഹോദരങ്ങളോടും ആത്മാർഥമായ അനുശോചനമറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.