മസ്കത്ത്: ഗസ്സ മുനമ്പിലെ റഫ ക്യാമ്പുകളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വീണ്ടും ഒമാൻ സുൽത്താനേറ്റ്. റഫയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെതിരായി ഇസ്രായേൽ നടത്തുന്ന വംശഹത്യ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
റഫ, ജബലിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 160ലധികം ആളുകളാണ് മരിച്ചത്. സമീപകാലത്ത് ഒറ്റ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സംഭവമാണിത്.
റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ് പ്രവർത്തിക്കുന്നുണ്ട്. യു.എൻ ക്യാമ്പുകൾക്ക് സമീപം ആക്രമണം നടത്തരുതെന്ന നിയമവും കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.