ചന്ദ്രയാൻ വിജയം: ഇന്ത്യക്ക്​ അഭിനന്ദനവുമായി ഒമാൻ

മസ്കത്ത്​: ചന്ദ്രയാൻ-3ന്‍റെ ദൗത്യവിജയത്തിൽ ഇന്ത്യക്ക്​ അഭിനന്ദനവുമായി ഒമാൻ. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തി ബഹിരാകാശ യാത്രയിൽ നാഴികക്കല്ല്​ പിന്നിട്ട ഇന്ത്യക്ക്​ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്​ർ അൽ ബുസൈദി പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ കണ്ടെത്തലുകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ദൗത്യ വിജയത്തിന്​ ചുവടുപിടിച്ച്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശ രംഗത്ത്​ ഇന്ത്യയും ഒമാനും സഹകരിച്ചു പ്രവർത്തിക്കുന്നതിന്​ ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങൾക്ക്​ മുമ്പ്​ ചർച്ച നടന്നിരുന്നു. മാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സിൗദ്​ ബിൻ ഹമൂദ്​ അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ഇസ്രോ’ ആസ്ഥാനത്തെ സന്ദർശനമാണ്​ കൂടിയാലോചനക്ക്​ വേദിയായത്​.

Full View

സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിംഗ് സെന്റർ സന്ദർശിക്കുകയും ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ക്യാപ്‌സ്യൂളിൽ നിന്ന് വേർപെടുത്തുന്ന ഘട്ടം നേരിട്ട്​ കാണുകയും ചെയ്തിരുന്നു. ഇസ്രോ ചെയർമാൻ എസ്​. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്​ധരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Oman congratulates India on successful Moon landing of Chandrayaan-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.