മസ്കത്ത്: ഒമാനിൽ ഒരു മലയാളിക്ക് കൂടി കോവിഡ്. നേരത്തേ രോഗം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂർ തലശേരി സ്വദേശ ിയുടെ മകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പത്തുപേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചതെന്ന് ആ രോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 109 ആയി ഉയർന്നു.
ഇതിൽ അഞ്ചുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പറകർന്നത്. മൂന്ന് പേർ വിദേശയാത്രയിലൂടെയാണ് രോഗബാധിതരായത്. രണ്ടുപേരുടെ കേസുകൾ അനേവഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 23 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ചികിത്സയിലുള്ളതിൽ ഏഴുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് പേർക്ക് കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. രോഗ വ്യാപനത്തിെൻറ വേഗത കുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും ആരോഗ്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.