മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ ഇ ഡിവിഷൻ മത്സരത്തിൽ സാം റോയൽസിന് ജയം. ഒ.സി.ടി ഹെയിൽ ടീമിനെ മൂന്നു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ സാം റോയൽസ് ഒ.സി.ടിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒ.സി.ടി 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സാം റോയൽസ് 53 പന്തിൽനിന്ന് 82 റൺസെടുത്ത ഷഹീലിെൻറ മികവിലാണ് വിജയത്തിലെത്തിയത്. അവസാന പന്തിൽ ബൗണ്ടറി പായിച്ചാണ് ഷെഹീൽ വിജയം സാം റോയൽസിന് സമ്മാനിച്ചത്. സാം റോയൽസിനുവേണ്ടി കൊച്ചുമോൻ അഞ്ചു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.