ഒ​മാ​ൻ ക്രി​ക്ക​റ്റ് ടീം ​ സ്വ​പ്ന​വി​ജ​യ​ത്തി​ന​രി​കെ

മ​സ്​​ക​ത്ത്​: മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ തോ​ൽ​വി​യ​റി​യാ​തെ ഒ​മാ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ന്നേ​റു​ന്നു. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നേ​പ്പാ​ൾ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ ടീ​മു​ക​ളോ​ട് ജ​യി​ച്ചു​ക​യ​റി​യ ഒ​മാ​ൻ ഞാ​യ​റാ​ഴ്‌​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ഴ വി​ല്ല​നാ​യ​പ്പോ​ൾ ഹോ​ങ്കോ​ങ്ങി​നോ​ട് പോ​യ​ൻ​റ്​ പ​ങ്കു​വെ​ച്ചു.

ഇ​ന്ന് ന​ട​ക്കു​ന്ന നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യെ തോ​ൽ​പ്പി​ച്ചാ​ൽ ഒ​മാ​ൻ ഫൈ​ന​ലി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും. ഫൈ​ന​ലി​ൽ വി​ജ​യം കൊ​യ്​​താ​ൽ സെ​പ്​​റ്റം​ബ​ർ 15ന്​ ​യു.​എ.​ഇ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​ൻ അ​ർ​ഹ​ത നേ​ടും. ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്താ​ന്‍ എ​ന്നീ ടീ​മു​ക​ളാ​ണ്​ ഏ​ഷ്യാ​ക​പ്പി​ലേ​ക്ക്​ ഇ​തു​വ​രെ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​ത്. യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഫൈ​ന​ലി​ൽ വി​ജ​യം നേ​ടു​ന്ന​വ​ർ ആ​റാ​മ​ത്തെ ടീ​മാ​യാ​ണ്​ പ്ര​വേ​ശ​നം നേ​ടു​ക.

Tags:    
News Summary - oman cricket team-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.