മസ്കത്ത്: ഒമാനിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. നാറാത്ത് മയ്യില്‍ പുത്തന് പുരയില്‍ അബൂബക്കറിെൻറ മകൻ മകന്‍ മുഹമ്മദ് സാജിദ് (32) ആണ് മരിച്ചത്. ലോറി ഡ്രൈവറായ കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി പ്രദീപൻ പരിക്കുകളോടെ ഇബ്ര ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദീപെൻറ കാലിനാണ് പരിക്കെന്നാണ് അറിയുന്നത്.
മസ്കത്തിൽ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരെ മഹൂത്തിനടുത്ത് ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മസ്കത്തിൽ നിന്ന് ദുകമിലേക്ക് ലോഡുമായി പോവുകയായിരുന്നു വണ്ടി. ഒറ്റവരി പാതയായ ഇവിടെ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിജനമായ മേഖലയും താഴ്ചയുമായതിനാൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെ മാത്രമാണ് അപകടവിവരം പുറത്തറിയുന്നത്. വാഹനത്തിന് അടിയിൽ പെട്ട മുഹമ്മദ് സാജിദ് അപ്പോഴേക്കും ചോരവാർന്ന് മരണപ്പെട്ടിരുന്നു.
കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മദ്രസക്ക് സമീപമാണ് സാജിദ് ഇപ്പോൾ താമസിക്കുന്നത്. നാട്ടിൽ നിന്ന് ജനുവരി അവസാനമാണ് തിരികെയെത്തിയത്. മറിയമാണ് മാതാവ്. മുഹ്സിന ഭാര്യയും ഫാത്തിമ മകളുമാണ്. സഹോദരൻ മുഹമ്മദ് കുഞ്ഞി മസ്കത്തിൽ സാജിദ് ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ കണ്ടെയിനർ ഡ്രൈവറാണ്. മറ്റു സഹോദരങ്ങൾ: താഹിറ,സാബിറ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.