മസ്കത്ത്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിയിൽ സ്വദേശി ഡ്രൈവർ മാത്രമാണ് പാടുള്ളൂവെന്ന് തൊഴിൽ മന്ത്രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കും ഇൗ നിയമം ബാധകമായിരിക്കും. എന്നാൽ സ്വദേശി തൊഴിലുടമയുടെ മുഴുവൻ സമയ മേൽനോട്ടത്തിലുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യോൽപന്നങ്ങളും വിൽപന ചെയ്യുന്ന വാഹനങ്ങൾക്ക് വിദേശി ഡ്രൈവർമാരെ വെക്കാൻ നിബന്ധനകൾക്ക് വിധയമായി അനുമതി നൽകും. ചെറുകിട-ഇടത്തരം വ്യവസായ വികസന അതോറിറ്റിയിലും (റിയാദ), സോഷ്യൽ ഇൻഷൂറൻസ് പൊതു അതോറിറ്റി (പി.എ.എസ്.െഎ) എന്നിവയിലും രജിസ്റ്റർ ചെയ്തവ ആയിരിക്കണം ഇൗ സ്ഥാപനങ്ങൾ. സ്ഥാപനത്തിെൻറ പേരിൽ വാണിജ്യ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവയുമായിരിക്കണം വാഹനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.