ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 21 മുതൽ

മസ്‌കത്ത്: എട്ടാമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 21 മുതല്‍ 24 വരെ നടക്കുമെന്ന് സംഘാടകർ അിയിച്ചു. നാല് ഘട്ടങ്ങളിലായി 165 കിലോമീറ്ററാണ് മാരത്തണ്‍ നടക്കുക. ചൂട് കുറയുന്ന സമയമാണ് മാരത്തണിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 47 കിലോമീറ്റര്‍, 55 കിലോമീറ്റര്‍, 42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളിലും ദൈര്‍ഘ്യം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 15ലധികം രാഷ്ട്രങ്ങളില്‍നിന്നുള്ള താരങ്ങൾ മത്സരിക്കാനെത്തിയിരുന്നു. ഒമാനില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ ഇത്തവണയും മത്സരത്തിന്‍റെ ഭാഗമാകും. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ഇപ്രാവശ്യം കൂടുതല്‍ ആളുകൾ മാരത്തണിന്‍റെ ഭാഗമാകുമെന്നാണ് കരുതുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കോവിഡിന്‍റെ പിടയിലമർന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ, രാജ്യത്തെ ഏറ്റവും വലിയ മരുഭൂമി മാരത്തണ്‍ നടന്നിരുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സമഗ്രമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. 

Tags:    
News Summary - Oman Desert Marathon from 21st January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.