മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ഐ.ടി.ഡബ്ല്യു കൺസൽട്ടിങ്ങുമായി സഹകരിച്ച് ഡി20 ഒമാൻ, ഡി10 ഒമാൻ എന്നീ പേരുകളിൽ പുതിയ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. പ്രീമിയർ ഡിവിഷൻ കളിക്കുന്ന, ദേശീയ താരങ്ങൾ അടങ്ങിയ എട്ടു ടീമുകൾ പുതിയ പേരിലും ജഴ്സിയിലും ട്വാൻറി 20 ഫോർമാറ്റിൽ മത്സരിക്കും. ഡിസംബർ 21ന് തുടങ്ങുന്ന ടൂർണമെൻറ് ജനുവരി അഞ്ചിനാണ് സമാപിക്കുക. സാധാരണ പ്രീമിയർ മത്സരങ്ങളിൽനിന്ന് വിഭിന്നമായി ലൈവ് ടെലികാസ്റ്റ് ഉണ്ട് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഫാൻകോഡ് ആപ് വഴിയും ഫാൻകോഡ് വെബ്സൈറ്റ് വഴിയും കാണാവുന്ന മത്സരങ്ങൾ ഒമാനിലെ ക്രിക്കറ്റ് താരങ്ങൾക്ക് അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുമെന്നും അതുവഴി കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തുമെന്നും കരുതപ്പെടുന്നു.ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാലിനും എട്ടിനും രണ്ടു മത്സരങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 12മണിക്ക് ഒരു അധിക മത്സരവുമടക്കം മൂന്നു കളികളാണ് ഉണ്ടാവുക.
പങ്കെടുക്കുന്ന ടീമുകൾ ഖുറം തണ്ടേഴ്സ്, അമാറാത്ത് റോയൽസ്, അസൈബ ലവൻ, ബൗഷർ ബസ്റ്റേർസ്, ഖുവൈർ വാരിയേഴ്സ്, ഗുബ്ര ജയൻറ്സ്, റൂവി റെയ്ഞ്ചേഴ്സ്, ദാർസയ്ത്ത് ടൈറ്റാൻസ് എന്നിവയാണ്. ഒമാൻ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡി 20 ഒമാൻ, ഡി 10 ഒമാൻ എന്നീ പേരുകളിൽ വർഷത്തിൽ ചുരുങ്ങിയത് ഓരോ ടൂർണമെൻറുകൾ എങ്കിലും നടത്താൻ ഒമാൻ ക്രിക്കറ്റും ഐ.ടി.ഡബ്ല്യൂ കൺസൽട്ടിങ്ങുമായി മൂന്നു വർഷത്തേക്ക് കരാർ ഉണ്ടാക്കിയതിെൻറ ഭാഗമാണ് ഈ ടൂർണമെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.