മസ്‌കത്ത്: ഒമാന്‍-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം 'മൗണ്ടന്‍ കാസില്‍' സമാപിച്ചു.
റോയല്‍ ആര്‍മി ഓഫ് ഒമാനെ പ്രതിനിധീകരിച്ച് സുല്‍ത്താന്‍ ഓഫ് ഒമാന്റെ പാരച്യൂട്ട് റെജിമെന്റും ഈജിപ്ത് സൈന്യത്തെ പ്രതിനിധീകരിച്ച് പാരാ ട്രൂപ്പര്‍മാര്‍, എല്‍ സാക എന്നീ യൂനിറ്റുകളുമാണ് പരിശീലനത്തിന്റെ ഭാഗമായത്.
ജബല്‍ അല്‍ അഖ്ദറിലെ സൈനിക പരിശീലന മേഖലയിലായിരുന്നു സൈനിക പരിശീലനം.
ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സൗഹൃദ രാജ്യങ്ങളുമായി സൈനിക വൈദഗ്ധ്യം കൈമാറുന്നതിനുമായി നടത്തുന്ന വാർഷിക പരിശീലന പരിപാടിയാണ് 'മൗണ്ടൻ കാസിൽ'. റോയൽ ആർമി ഓഫ് ഒമാന്‍റെ പരിശീലന പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽനിന്നാണ് ഈ സംയുക്ത അഭ്യാസം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.