മസ്കത്ത്: മാസപ്പിറവി ദർശിച്ചതിെൻറ അടിസ്ഥാനത്തിൽ ഈദുൽ ഫിത്ർ വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു. മറ്റു ഗൾഫ്രാജ്യങ്ങൾക്കും കേരളത്തിനും ഒപ്പമാണ് ഇത്തവണ ഒമാൻ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ 29 ബുധനാഴ്ച വൈകീട്ട് ഔഖാഫ്-മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സൽമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ശവ്വാൽ മാസപ്പിറവി പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഒമാനിൽ പെരുന്നാളിന് എല്ലാ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ട്. പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരങ്ങളും ഇത്തവണയുണ്ടാവില്ല. വിശ്വാസികൾ വീടുകളിലും താമസസ്ഥലങ്ങളിലും തന്നെയാണ് ഇത്തവണ ആഘോഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.