മസ്കത്ത്: തുർക്കിയയിലെ ഇസ്തംബൂൾ നഗരത്തിലെ തക്സിം മേഖലയിലുണ്ടായ സ്ഫോടനത്തിൽ ഒമാൻ അനുശോചിച്ചു.
ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും തുർക്കിയ സർക്കാറിനോടും ജനങ്ങളോടും സുൽത്താനേറ്റ് ആത്മാർഥമായ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മധ്യ ഇസ്തംബൂളിലെ തിരക്കേറിയ തെരുവിലുണ്ടായ സ്ഫോടനത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.