ഖറൻകശു തിരക്കിൽ സൂക്കുകൾ

സുഹാർ: കുട്ടികളുടെ ആഘോഷമായ ഖറൻ കശു പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് സൂചന നൽകി സൂക്കുകളിൽ കഴിഞ്ഞദിവസം നല്ല തിരക്ക് അനുഭവപ്പെട്ടു. രണ്ടുവർഷം നിശ്ശബ്‍ദമായിപ്പോയ റമദാൻ പകുതിയിലെ ഈ ആഘോഷം മുതിർന്നവർക്കും കുട്ടികൾക്കും ഉത്സാഹത്തിന്‍റെ ഉണർത്തുപാട്ടായിരുന്നു. കുട്ടികൾക്ക് നൽകാനായി ശേഖരിക്കുന്നതിൽ മുഖ്യം മീനു ചിപ്സുകളാണ്. പിന്നെ ചെറിയ മിഠായി പാക്കറ്റുകൾ, ലോലി പോപ്പ്. എണ്ണം കൂടുതലുള്ള പാക്കറ്റുകൾക്കാണ് കൂടുതൽ ആവശ്യക്കാർ എന്ന് സീബ് സൂക്കിലെ റോസ്റ്ററി ജീവനക്കാരൻ പറഞ്ഞു.

മുഖ്യ ആകർഷണം സഞ്ചി ആണ്. വർണനിറത്തിലുള്ള കൊച്ചു സഞ്ചികളിലാണ് വീട് തേടിവരുന്ന കുട്ടികൾക്ക് ചോക്ലറ്റ്സും ചിപ്സും കൈനീട്ടവും നിറച്ചുകൊടുക്കുന്നത്. നാലും അഞ്ചും പേരടങ്ങുന്ന കുട്ടിസംഘങ്ങൾക്ക് നൽകാൻ മുതിർന്നവർ സൂക്കിൽ ഇറങ്ങി വിഭവം വാങ്ങിക്കാനുള്ള തിരക്കാണ് ഇവിടങ്ങളിൽ കാണുന്നത്. വെള്ളിയാഴ്ച കൂടി തിരക്ക് ഉണ്ടാകുമെന്ന് കച്ചവടക്കാർ പറയുന്നു. ശനിയാഴ്ചയാണ് ഖറൻ കശു. കുട്ടികളുടെ ഈ വർഷത്തെ പരിപാടിയുടെ ഉണർവ് കച്ചവടക്കാരിലും സന്തോഷം നിറച്ചിട്ടുണ്ട്.

Tags:    
News Summary - oman festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.