മസ്കത്ത്: ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അൽ സഇൗദി ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടിക്കാഴ്ച നടത്തി.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ കമ്പനികളടക്കം സമീപ ഭാവിയിൽ പുറത്തിറക്കുമെന്ന് കരുതുന്ന കോവിഡ് വാക്സിനുകളെ കുറിച്ച വിവരങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്സിനുകളുടെ കാര്യക്ഷമതയും സുരക്ഷയും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിയിക്കപ്പെടുന്ന പക്ഷം ആദ്യമായി ലഭ്യമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒമാനെയും ഉൾപ്പെടുത്തുന്നതിെൻറ സാധ്യതകളും ഇരുവരും ചർച്ച ചെയ്തതായി ആരോഗ്യ വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ കമ്പനിയായ സെറം കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നതിെൻറ അവസാന ഘട്ടത്തിലെത്തിനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.