മസ്കത്ത്: ഒമാൻ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഒമാനിൽ ടെസ്റ്റ് മത്സരങ്ങൾ നടത്തുന്നതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ (െഎ.സി.സി) അംഗീകാരം ലഭിച്ചു. അമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അസോസിയേഷെൻറ ഒന്നാം നമ്പർ മൈതാനത്തിനാണ് െഎ.സി.സിയുടെ അംഗീകാരം ലഭിച്ചത്. അഫ്ഗാനിസ്താൻ തങ്ങളുടെ ടെസ്റ്റ്, ഏകദിന, ട്വൻറി20 മത്സരങ്ങൾ നടത്തുന്നതിനുള്ള ഹോം വേദിയായി ഒമാനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഇൗ മാസം അവസാനത്തോടെ അഫ്ഗാനിസ്താെൻറ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഒമാനിൽ തുടക്കമാകും. അയർലൻഡുമായുള്ള ഏകദിന മത്സരം ജനുവരി 26, 29, 31 തീയതികളിൽ അമിറാത്തിൽ നടക്കും. ഫെബ്രുവരിയിൽ അഫ്ഗാനിസ്താനും സിംബാബ്വെയുമായുള്ള ടെസ്റ്റ്, ട്വൻറി20 മത്സരങ്ങളും ഇവിടെ നടക്കും. രണ്ടു ടെസ്റ്റും മൂന്ന് ട്വൻറി20 മത്സരങ്ങളുമാണ് ഉണ്ടാവുക. യു.എ.ഇയിലും ഇന്ത്യയിലുമായി നടത്താനിരുന്ന മത്സരങ്ങളാണ് ഒമാനിലേക്കു മാറ്റിയത്.
ഒമാൻ ക്രിക്കറ്റിനെ സംബന്ധിച്ച് അഭിമാന നിമിഷമാണ് ഇതെന്ന് ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മധു ജസ്റാണി പറഞ്ഞു. യു.എ.ഇക്കു പിന്നാലെ ടെസ്റ്റ്, ഏകദിനം, ട്വൻറി20 മത്സരങ്ങൾ നടത്താൻ അനുമതിയുള്ള രാജ്യമായി ഒമാൻ മാറി. ടെസ്റ്റ് മത്സരത്തിനുമുമ്പ് ഇവിടത്തെ സിറ്റിങ് ശേഷി വർധിപ്പിക്കാൻ ക്രിക്കറ്റ് അസോസിയേഷന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.