കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാമെന്നതാണ് ലോകവും ഇന്ത്യയും ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് പ്രതിരോധത്തിൽ നമ്മുടെ കൊച്ചുകേരളം രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്.
ഇതിനിടയിൽ തിരുവോണദിവസം അർധരാത്രി സംസ്ഥാന തലസ്ഥാനത്ത് രണ്ടു യുവാക്കള്‍ക്ക് ജീവന് നഷ്ടപ്പെടുന്ന ദാരുണ കാഴ്ചക്കും കേരളം സാക്ഷിയായി. വിലപ്പെട്ട ജീവനുകള്‍ പിച്ചിച്ചീന്തിയ ശേഷം നേതാക്കള്‍ ചാനലുകളില്‍ വന്നിരുന്നു വീണ്ടും കൊലവിളിയും പരസ്പര ആരോപണങ്ങളും മാത്രമാണ് നടത്തുന്നത്. എല്ലാവരും അപലപിക്കും, ദുഃഖം, നേരിട്ടും പ്രസ്താവനകളിലൂടെയും അറിയിക്കും. അവരുടെ ദുഃഖത്തിനും പ്രസ്താവനകള്‍ക്കും അൽപമെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കിൽ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നില്ല.
ഇത്തരം കാപാലിക രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. ഇത് എല്ലാ പാർട്ടികളിലുമുള്ള സത്യസന്ധതയും ആത്മാർഥതയുമുള്ള ജനക്ഷേമതൽപരരായ നേതാക്കളുടെ കൂടി കടമയാണ്.ഏതെങ്കിലും പാവപ്പെട്ട അണികളെ കൊലക്കു കൊടുത്തിട്ട് അനുശോചനവും നടത്തി പിന്നാലെ സകല പാര്‍ട്ടി ഓഫിസുകളും സ്ഥാപനങ്ങളും കല്ലെറിഞ്ഞും കത്തിച്ചും നശിപ്പിക്കുന്നതാണോ രാഷ്ട്രീയ പ്രബുദ്ധത? എന്നിട്ടും പോരാതെ പിന്നെയും വെല്ലുവിളിച്ച് അണികള്‍ക്ക് അക്രമത്തിന് പ്രചോദനം നല്കുന്നു. ഇതിലൂടെ എന്ത് രാഷ്ട്രീയ മാതൃകയാണ് നിങ്ങള്‍ വരുംതലമുറക്ക് നല്‍കുന്നത്? പ്രിയപ്പെട്ട നേതാക്കളെ ഇങ്ങനെ നഷ്ടപ്പെടുത്തുന്ന ജീവനുകളുടെ ഉത്തരവാദികള്‍ നിങ്ങള്‍ ഓരോരുത്തരുമാണ് എന്ന സത്യം വിസ്മരിക്കരുത്. രാഷ്ട്രീയം കേവലം ഉദരപൂരണമാര്ഗമായവര്ക്ക് സാധാരണക്കാരെൻറ ജീവത്യാഗം നിലനിൽപിന് ആവശ്യമായിരിക്കാം. പക്ഷേ, രാഷ്ട്രീയം സേവനമായി കാണുന്നവർക്ക് ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ശരത് ലാലും കൃപേഷും, ഷുഹൈബും, ഹക്കും, മിഥിലാജും വരെ നീളുന്ന പട്ടികയിലുള്ളവർ ആരുടെയോ ഒക്കെ കൊലവിളികള്ക്കു മുന്നില്‍ ജീവന് നഷ്ടപ്പെട്ടവരാണ്. ഇവരുടെ ഒക്കെ അമ്മമാര്‍, പെങ്ങന്മാര്, ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, മറ്റു ബന്ധുക്കള്‍ ഇവര്‍ക്കൊക്കെ നഷ്ടപ്പെട്ട അവരുടെ അത്താണിയെ തിരിച്ചുകൊടുക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ?
ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കാത്തതിനെ കുറിച്ചും ചോദ്യങ്ങളുയരേണ്ടതാണ്. കുറ്റവാളികളെ മുഖം നോക്കാതെ പിടിച്ച് നിയമത്തിെൻറ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുത്താല്‍ ഈ വൃത്തികെട്ട പണിക്ക് ആളെക്കിട്ടില്ല. പ്രിയപ്പെട്ട നേതാക്കന്മാരേ, ഈ ചീഞ്ഞു നാറുന്ന സംവിധാനം സൃഷ്ടിച്ചത് നിങ്ങളെല്ലാം ചേര്‍ന്നാണ്. ആയതുകൊണ്ട് നമ്മുടെ സത്യസന്ധരായ നേതാക്കളോട് ഒരു അപേക്ഷയാണ്, ഇനിയും നമ്മുടെ യുവാക്കളെ കൊലക്കു കൊടുത്ത് അവരുടെ വിലയേറിയ ജീവിതം എരിഞ്ഞടങ്ങാതിരിക്കാന്‍ നിങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരിച്ചു വീഴുന്നവരുടെ കൊടികള്‍ക്കു മാത്രമേ നിറവ്യത്യാസമുള്ളൂ. നിങ്ങളുടെയും അവരുടെയും രക്തത്തിെൻറ നിറം ഒന്നാണ്. എല്ലാവർക്കും രാഷ്ട്ര നന്മ ലക്ഷ്യംെവച്ചുള്ള രാഷ്ട്രീയ സേവനം നടത്താന്‍ ഉള്ള അവസരം സൃഷ്ടിക്കുക. എതിരഭിപ്രായങ്ങള്‍ക്ക് വില കൽപിക്കുക. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടണം, ആയുധങ്ങള്‍കൊണ്ടല്ല. ഒപ്പം നമ്മുടെ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരുടെ നിലവിളിക്ക് ദയവോടെ ചെവികൊടുക്കുകയും വേണം. ഇത് ഈ നാട്ടിലെ ഒരു സാധാരണ പൗരെൻറ വിനീതമായ അഭ്യര്ഥനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.