മസ്കത്ത്: മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.ടി.സി.എല്‍ ട്വൻറി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെഗാ ഫൈനല്‍ ഏപ്രില്‍ ഏഴിന് വൈകീട്ട് ഏഴിന് ഒമാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കോസ്മോസ് തലശ്ശേരിയും മൈക്കിള്‍ ഇലവനുമാണ് ഫൈനലില്‍ മാറ്റുരക്കുക. ഒമാന്‍ ക്രിക്കറ്റുമായി സഹകരിച്ചു നടത്തുന്ന ടൂര്‍ണമെന്റ് ഒമാനിലെ പ്രഥമ ട്വന്റി20 ടെന്നീസ് ക്രിക്കറ്റ് ടൂര്‍ണമെന്റാണ്.
ഒമാന്‍ ക്രിക്കറ്റ് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ഇഖ്ബാല്‍ അരിവാല ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 92 ടീമുകളാണ് മാറ്റുരച്ചത്.
ഒമാന്‍, ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ടീമുകളുമായിരുന്നു ടൂര്‍ണമെന്റിൽ പങ്കെടുത്തത്. സെമി ഫൈനലില്‍ കോസ്മോസ് തലശ്ശേരി അല്‍ ഖൂദ് ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നപ്പോള്‍, മുന്‍ സീസണിലെ റണ്ണേഴ്സപ്പ് ആയിരുന്ന കിങ് ഫിഷര്‍ ക്രിക്കറ്റേഴ്സിനെ തറപറ്റിച്ചാണ് മൈക്കിള്‍ ഇലവന് കലാശപ്പോരിന് അർഹത നേടിയത്. എം.ടി.സി എല്ലിന്റെ തന്നെ മിനി ലീഗായ എം.സി.എല്‍ 16 എന്ന 40 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലും അതേ ദിവസം തന്നെ ഒമാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടാമത്തെ പിച്ചില്‍ നടക്കും. ഇതില്‍ മസ്കത്ത് സ്റ്റാര്‍ ബ്രദേഴ്സും മസ്കത്ത് സൂപ്പര്‍ കിങ്സും കിരീടത്തിനായി പോരാടും. സൗജന്യ പ്രവേശനമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഫൈനല്‍ ദിവസം വൈകീട്ട് ആറര മുതല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും.കെ.സി. ഷഹീര്‍ (കൂള്‍ കാര്‍), മുഹമ്മദ് റാഫി (ഗ്രീന്‍ സ്റ്റാര്‍സ്), അനുരാജ് രാജന് (ഹൈടെക് ഹീറോസ്), ദീപക് തങ്കി (ന്യൂ ഇലവന്), സജു രാഘവന് (അല്‍ സാഹര്‍) എന്നിവരാണ് എം.ടി.സി.എല്‍ സംഘാടക സമിതി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.