സലാല: പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യമുള്ള മലയാള മണ്ണിൽ ഭിന്നിപ്പിന്റെ സ്വരങ്ങൾ വിതറി കലുഷിതമാക്കാൻ അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. യൂത്ത് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ സലാല കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഒമാൻ ദേശീയ ദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് മഹത്തായ സന്ദേശം നൽകിയ പൂർവികരുടെ നാടാണ് കേരളം. നൂറ്റാണ്ടുകൾക്കു മുമ്പ് എല്ലാം നൽകി അറബികളെ വരവേറ്റവർ. അന്നം തേടി പ്രവാസലോകത്തെത്തിയ മലയാളികളെ മതപരമായ വിവേചനമില്ലാതെയാണ് അറബ് സമൂഹം സ്വീകരിച്ചത്. അറബികളും കേരളവും തമ്മിലുള്ള ഹൃദയബന്ധം മതസൗഹാർദത്തിന്റെ അടയാളം കൂടിയാണ്. മുസ്ലിം രാജ്യങ്ങളിൽ ഇതര മതവിശ്വാസത്തിന്റെ ആരാധനാലയങ്ങൾ ഉയർന്നത് സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും അടയാളങ്ങളാണ്. ഇത് കലുഷിതമാക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.കെ.എം.സി.സി സലാല പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. അനസ് ഹാജി അധ്യക്ഷത വഹിച്ചു. ഷബീർ കാലടി, നാസർ കമൂന, മുസ്തഫ ഫലൂജ, ആർ.കെ. അഹമ്മദ്, ഹമീദ് കല്ലാച്ചി എന്നിവർ സംസാരിച്ചു. മുനീർ മുട്ടുങ്ങൽ സ്വാഗതവും ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു. ഷാഫി കൊല്ലം നയിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.