സുഹാർ: അപകടത്തെതുർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. കടത്തുരുത്തി കടവൂർ തോന്നാക്കൽ സ്വദേശി വെട്ടുവിള പുതിയാൽ പുത്തൻവീട് ഗോപകുമാർ ( 41) ആണ് റുസ്താഖിൽ മരിച്ചത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടർന്ന് റുസ്താക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം. പത്തു വർഷമായി ഒമാനിലുണ്ട്.
പിതാവ്: സദാശിവൻ നായർ. മാതാവ്: സീത ലക്ഷമി അമ്മ. ഭാര്യ: ആതിര. മക്കൾ: ഗൗതം, ഗൗതമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.