മസ്കത്ത്: ഒമാന്‍ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ വനിത വിഭാഗം നിലവില്‍ വന്നു. ഇതു സംബന്ധിച്ച് കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയുടെയും അനുമതി ലഭിച്ചതായി ദേശീയ പ്രസിഡന്റ് സജി ഔസേപ്പ് അറിയിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റിക്ക് കൂടുതല്‍ കരുത്തു പകരാന്‍ വനിത വിഭാഗത്തിന് സാധിക്കുമെന്നും സജി ഔസേപ്പ് അഭിപ്രായപ്പെട്ടു. ബീന രാധാകൃഷ്ണന് (പ്രസി.), മുംതാസ് ഇബ്രാഹിം (ജന. സെക്ര.), ഫാത്തിമ മൊയ്തു (ട്രഷ.) എന്നിവരെ ഭാരവാഹികളായി അംഗീകരിച്ചുകൊണ്ടുള്ള കെ.പി.സി.സിയുടെ അറിയിപ്പ് ലഭിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ അറിയിച്ചു. പുതിയ വനിത വിഭാഗത്തിന് അനുമതി നല്കിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഒ.ഐ.സി.സി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്തു ശങ്കര്‍ പിള്ളക്കും നിയുക്ത പ്രസിഡന്റ് ബീന രാധാകൃഷ്ണന് നന്ദി പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി പുതിയ റീജനല്‍, ഏരിയ കമ്മിറ്റികൾ നിലവില്‍ വരുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.