മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനത്തെ തുടർന്ന് സലാല കേന്ദ്രീകരിച്ചുള്ള മ ത്സ്യ ഫാക്ടറിക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചു.
രണ്ട് കുറ്റങ്ങൾക്കാണ് ശിക് ഷ. ഒന്നാമത്തേതിൽ കുറ്റവാളികൾ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കുകയും 10000 റിയാൽ പിഴയ ൊടുക്കുകയും വേണം. രണ്ടാമത്തെ കുറ്റത്തിന് പത്ത് ദിവസം തടവും 2000 റിയാൽ പിഴയൊടുക്കുകയും വേണം. കുറ്റവാളികൾ ഉത്പന്നത്തിെൻറ കാലാവധി കഴിയുന്ന തീയതി തിരുത്തി ഉപഭോക്താക്കൾക്ക് തെറ്റായ വിവരം നൽകുകയും ഉത്പന്നത്തിെൻറ വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് നടപടി.
300 ടൺ ഉപയോഗശൂന്യമായ മത്സ്യമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മത്സ്യം കേടുകൂടാതെ കാത്തുസൂക്ഷിക്കാൻ കാലാവധി കഴിഞ്ഞ അസംസ്കൃത സാധനങ്ങൾ ഉപയോഗിക്കുന്നതായും തിരുത്തിതായുമുള്ള സലാല ഫിഷ് റിസർച് സെൻറർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഫാക്ടറിക്കെതിരെ കേസ് എടുത്തതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. കമ്പനിയിൽ അതോറിറ്റി നടത്തിയ പരിശോധനയിൽ ആറ് ടൺ അസംസ്കൃത ഉത്പന്നങ്ങൾ കണ്ടെടുത്തു.
പരിശോധനയിൽ ഫാക്ടറിയിലെ മത്സ്യം മനുഷ്യ ഉപയോഗത്തിന് യോജിച്ചതല്ലെന്നും കണ്ടെത്തി. തുടർന്ന് സലാല ഫിഷ് റിസർച്ച് സെൻററിൽ നിന്നുള്ള വിദഗ്ധർ നടത്തിയ പരിശോധനയിൽ ലേബലുകളിൽ പേരും മറ്റും രേഖപ്പെടുത്താത്ത വിവിധതരം മത്സ്യങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അവകാശവും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമാണ് വിധിയെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.