സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും ഫ​ല​സ്തീ​നും

മ​സ്ക​ത്ത്​: ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി​യും ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ലി​കി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ, ഫ​ല​സ്തീ​ൻ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ൽ കൂ​ടി​യാ​ലോ​ച​ന​ക്കും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​നു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഫ​ല​സ്തീ​നി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ന​ട​ത്തി.

ഫ​ല​സ്തീ​നി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള അ​റ​ബ്, അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള വ​ഴി​ക​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റം ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം എ​ന്തു​ചെ​യ്യ​ണ​മെ​ന്നും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തി​ന് പൂ​ർ​ണ അം​ഗ​ത്വം നേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രി​മാ​ർ അം​ഗീ​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.