റുവാണ്ടയിലെ കിഗാലിയിൽ നടന്ന ആഗോള എ.ഐ ഉച്ചകോടി
മസ്കത്ത്: റുവാണ്ടയിലെ കിഗാലിയിൽ നടന്ന 2025ലെ ആഗോള എ.ഐ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. രണ്ട് ദിവസത്തെ പരിപാടിയിൽ നിർമിത ബുദ്ധി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, നൂതനാശയങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ ചർച്ച ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളുമായി അറിവും വൈദഗ്ധ്യവും കൈമാറുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു.
കൃത്രിമബുദ്ധി (എ.ഐ ) മേഖലയിൽ സുൽത്താനേറ്റിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനും അന്താരാഷ്ട്ര കമ്പനികളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുമുള്ള അവസരമായി പരിപാടി മാറി.
ഒമാൻ പ്രതിനിധി സംഘത്തെ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.അലി അമർ അൽ ഷിദാനി നയിച്ചു. ഐ.ടി.സി.എച്ച്.എ ഗ്രൂപ്, ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (ഒമാൻടെൽ), ഒമാൻ ഡാറ്റ പാർക്ക് തുടങ്ങിയ ഒമാനി സാങ്കേതിക കമ്പനികളുടെ പ്രതിനിധികളും മന്ത്രാലയ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
നയരൂപകർത്താക്കൾ, സംരംഭകർ, ഗവേഷകർ, നിക്ഷേപകർ, 100ലധികം എ.ഐ കമ്പനികളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ 95 രാജ്യങ്ങളിൽനിന്നുള്ള 1,000ത്തിലധികം പേർ ഉച്ചകോടിയിൽ പങ്കെടുത്തു.
എ.ഐ നവീകരണം ത്വരിതപ്പെടുത്തുകയും ആഫ്രിക്കയുടെ എ.ഐ കഴിവുകൾ വർധിപ്പിക്കുകയും മത്സരശേഷിയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും കൈവരിക്കുകയും ചെയ്യുന്ന രീതിയിൽ തന്ത്രപരമായ നയങ്ങൾ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു മൊത്തത്തിലുള്ള ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.