മസ്കത്ത്: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ നടന്ന അറബ് മനുഷ്യാവകാശ സമിതിയുടെ (ചാർട്ടർ കമ്മിറ്റി) 22ാമത് സെഷനിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) ആണ് സംബന്ധിച്ചത്. സൗദി അറേബ്യയുടെ (കെ.എസ്.എ) ആദ്യ ആനുകാലിക റിപ്പോർട്ട് ചർച്ച ചെയ്തു.
ചാർട്ടർ കമ്മിറ്റിയുടെ നടപടി, ആനുകാലിക റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നതിനുള്ള സംവിധാനം, ചാർട്ടർ കമ്മിറ്റിയുടെ വിദഗ്ധർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയും അവലോകനം ചെയ്തു. രാഷ്ട്രീയം, സിവിൽ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഉൾപ്പെടും. മനുഷ്യക്കടത്ത് തടയുന്നതിനും ദുർബല വിഭാഗങ്ങൾക്ക് മാന്യമായ ജീവിതം നൽകുന്നതിനുമുള്ള വഴികളും വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.