മസ്കത്ത്: ദുബൈയിൽ ആരംഭിച്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഒമാന്‍ പവലിയന് തുറന്നു. ഈ വര്‍ഷത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് (എ.ടി.എം) ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ആണ് വേദിയാകുന്നത്. 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഒമാന്റെ പവലിയന് ഒരുക്കിയത്.
ഈ മാസം 12 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പൈതൃക-വിനോദ സഞ്ചാര മന്ത്രാലയമാണ് ഒമാനെ പ്രതിനിധാനം ചെയ്യുന്നത്. മജ്ലിസ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മീറ്റിങ് റൂം, രണ്ട് റിസപ്ഷന് ഓഫിസുകള്‍, ഹോസ്പിറ്റാലിറ്റി ടെന്റ് എന്നിവയും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 14 സ്ഥാപനങ്ങളാണ് മന്ത്രാലയത്തിന് കീഴില്‍ അണിനിരക്കുന്നത്.
മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ബിന്‍ ഖാസിം അല്‍ ബുസൈദിയാണ് ഒമാന്‍ സംഘത്തെ നയിക്കുന്നത്.സുൽത്താനേറ്റിലെ ടൂറിസം-ഗതാഗത മേഖലകളിെല നിക്ഷേപ അവസരങ്ങളെ കുറിച്ചും മറ്റും പ്രദർശനത്തിൽ വിശദീകരിക്കും. കോവിഡിെൻറ പിടിയിൽനിന്ന് മോചിതമായി സഞ്ചാരമേഖല തിരിച്ചെത്തിയ സാഹചര്യത്തിലാണ് എ.ടി.എം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.