മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്ച മുതൽ കരയെ ബാധിച്ചേക്കും. ഇതിെൻറ ഫലമായി കനത്ത മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം നീണ്ടുനിൽക്കും. മുസന്ദം ഗവർണേററ്റിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇവിടെ ഇടിയോടെയുള്ള മഴക്ക് സാധ്യതയുണ്ട്.
തുടർന്ന് ബുറൈമി, ദാഹിറ, തെക്ക് വടക്കൻ ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്, വടക്ക് ശർഖിയ ഗവർണറേറ്റുകളിലും മഴയെത്തും. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴവർഷവും മഴക്ക് അകമ്പടിയായി ഉണ്ടാകും. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. വാദികൾ കവിഞ്ഞൊഴുകാനും െപെട്ടന്നുള്ള മഴവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിൽ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം. ഒമാൻ കടലിലും മുസന്ദം തീരത്തും തിരമാലകൾ രണ്ടര മീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകൾ ശ്രദ്ധിച്ച് വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയും അറിയിച്ചു. ഇന്ന് മരുഭൂമിയിലും തുറസായ സ്ഥലങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യവാരത്തിലുമായി മസ്കത്ത് അടക്കം വടക്കൻ പ്രവിശ്യകളിൽ മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.