ഒമാനിൽ ലേബർ പെർമിറ്റ്​ ഫീസ്​ വർധിപ്പിക്കും; വിദേശി റിക്രൂട്ട്​മെൻറിന് ചെലവേറും


മസ്​കത്ത്​: ഒമാനിൽ ലേബർ പെർമിറ്റ്​ ഫീസുകൾ വർധിപ്പിക്കാൻ പദ്ധതി. വിദേശ തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യുന്നതിന്​ തൊഴിൽ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിലാണ്​ വർധന വരുത്തുക​. എട്ട്​ വിഭാഗങ്ങളിലെ തസ്​തികകളിലായിരിക്കും വർധന. മുതിർന്ന അല്ലെങ്കിൽ സീനിയർ തല തസ്​തികകളിലെ റിക്രൂട്ട്​മെൻറിനാണ്​ ഏറ്റവും ഉയർന്ന തുക. 2001 റിയാലായിരിക്കും ഇൗ വിഭാഗത്തിൽ അടക്കേണ്ടത്​. മിഡിൽ അല്ലെങ്കിൽ മീഡിയം ലെവൽ തസ്​തികകളിലെ ഫീസ്​ 1001 റിയാൽ ആക്കും​. ടെക്​നികൽ ആൻറ്​ സ്​പെഷ്യലൈസ്​ഡ്​ തസ്​തികകളിലെ വിസകൾക്ക്​ 601 റിയാലായിരിക്കും പുതിയ ഫീസ്​​. പരമ്പരാഗത മൽസ്യ ബന്ധന തൊഴിലാളികൾക്ക്​​ 361 റിയാലും മൂന്ന്​ വരെ വീട്ടുജോലിക്കാർക്ക്​ 141 റിയാലും അതിന്​ മുകളിൽ 241 റിയാലും മൂന്ന്​ വരെ കർഷകൻ/ ഒട്ടക ബ്രീഡർക്ക്​ 201 റിയാലും അതിന്​ മുകളിൽ 301റിയാലും ഫീസ്​ നൽകണം​. ഇൗ പട്ടികയിൽ ഉൾപ്പെടാത്ത വിഭാഗങ്ങളിലെ തസ്​തികകളിലെ ഫീസ്​ നിലവിലുള്ള 301 റിയാലിൽ തുടരുമെന്നും തൊഴിൽ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച്​ റിയാൽ വീതം ഫീസ്​ നൽകണം.


സീനിയർ തല, മീഡിയം ലെവൽ, ടെക്​നികൽ ആൻറ്​ സ്​പെഷ്യലൈസ്​ഡ്​ തസ്​തികകളിലെ തസ്​തികകളിലെ വിസാ ഫീസ്​ വർധനവ്​ മലയാളികൾ അടക്കമുള്ളവരെ ബാധിക്കും. തൊഴിൽ മന്ത്രാലയത്തി​െൻറ വാർത്താ സമ്മേളനത്തിലാണ്​ മന്ത്രി ഫീസ്​ വർധനവിനെ കുറിച്ച്​ അറിയിച്ചത്​. എന്നാൽ വർധനവ്​ വരുത്തിയ എട്ട്​ വിഭാഗങ്ങളിൽ ഏതൊക്കെ തസ്​തികകൾ ഉൾപ്പെടുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്​തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വരുമെന്നാണ്​ കരുതപ്പെടുന്നത്​. ഉയർന്ന യോഗ്യതയുള്ള സ്വദേശികൾക്ക്​ തൊഴിൽ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ്​ തൊഴിൽ മന്ത്രാലയത്തി​െൻറ നീക്കം. വിദേശികളെ കൊണ്ടുവരുന്നതിനുള്ള ഉയർന്ന ചെലവും മറ്റ്​ നടപടിക്രമങ്ങളും കൂടിയാകു​േമ്പാൾ കമ്പനികൾ സ്വദേശികളുടെ നിയമനത്തിന്​ മുൻഗണന നൽകുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.