മസ്കത്ത്: ഒമാൻ ഡിസൈൻ ആൻഡ് ബിൽഡ് വീക്കിനും (ഒ.ഡി.ബി.ഡബ്ല്യു) ഒമാൻ റിയൽ എസ്റ്റേറ്റ് എക്സിബിഷനും തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടി ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി ഉദ്ഘാടനം ചെയ്തു. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒമാൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെയും മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നു ദിവസം നീളുന്ന എക്സിബിഷനിൽ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന ഉൽപന്നങ്ങൾ, ആധുനിക സേവനങ്ങളും മറ്റും പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷൂയ്ലി, വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.