മസ്കത്ത്: ജോൺസൺ ആൻറ് ജോൺസൺ വാക്സിെൻറ രണ്ട് ലക്ഷം ഡോസ് ഒമാൻ ഉറപ്പുവരുത്തിയതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഇൗദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം ബുധനാഴ്ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജോൺസൺ ആൻറ് ജോൺസൺ വാക്സിെൻറ ഒറ്റ ഡോസ് പുതിയ വകഭേദങ്ങളടക്കം ഗുരുതരമായ കോവിഡ് ബാധയെ പ്രതിരോധിക്കുന്നതിൽ കാര്യക്ഷമമാണ്.
രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ പാർക്കുകളുടെയും ബീച്ചുകളുടെയും അടച്ചിടൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് ആരോഗ്യ മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാതരത്തിലുമുള്ള ഒത്തുചേരലുകൾക്കുമുള്ള വിലക്കും തുടരും. ജനുവരി പകുതി മുതലാണ് ഒമാനിൽ രോഗികളുടെ എണ്ണം ഉയർന്ന് തുടങ്ങിയത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ വീണ്ടും സമ്മർദം വർധിച്ചുതുടങ്ങിയതായും ഡോ. അൽ സഇൗദി പറഞ്ഞു. വാക്സിനുകളെ കുറിച്ച ഉൗഹാപോഹങ്ങൾ പലരും വിശ്വസിക്കുകയാണ്. ആസ്ട്രാസെനക്ക വാക്സിന് പകരം ഫൈസർ വാക്സിൻ മതിയെന്നാണ് ചിലയാളുകളുടെ ആവശ്യം. രണ്ട് വ്യത്യസ്ത കമ്പനികളാണ് ഉണ്ടാക്കുന്നത് എങ്കിലും രണ്ടും ഒരേ മരുന്ന് തന്നെയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താതെ മരുന്നുകൾക്ക് ഒമാൻ അനുമതി നൽകില്ലെന്നും ഡോ.അൽ സഇൗദി പറഞ്ഞു.
ഇതുവരെ 52,858 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ മുൻഗണനാ പട്ടികയിലുള്ള 95 ശതമാനം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യമിടുന്നത്. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് അടുത്തയാഴ്ച മുതൽ വാക്സിൻ നൽകി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ വലിയ അളവിൽ ലഭ്യമാകുന്ന മുറക്ക് സ്വകാര്യ മേഖലയെ കൂടി വാക്സിൻ വിതരണത്തിൽ പങ്കാളികളാക്കാൻ പദ്ധതിയുണ്ട്. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള 68 പേരിൽ 48 പേരും കൃത്രിമ ശ്വസന സംവിധാനത്തിെൻറ സഹായേത്താടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിനേഷൻ രോഗ വ്യാപനവും മരണ സാധ്യതയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറക്കുന്നുണ്ട്. വാക്സിന് ഗുരുതരമായ പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വാക്സിനേഷൻ കഴി അമേരിക്കയിലും ബ്രിട്ടനിലും മരണനിരക്കും ആശുപത്രിയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു. ഹോട്ടലുകളിൽ ക്വാറൻീനിലുള്ള പലരും ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് വ്യാഴാഴ്ച അർധരാത്രി മുതൽ പ്രാബല്ല്യത്തിലാവുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ ആയതിനാലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ആരോഗ്യ സ്ഥിതി ഗുരുതരമാകുന്ന പക്ഷം ആശുപത്രികളിൽ ചികിൽസ തേടണം. ചികിൽസ തേടാൻ വൈകിയതിനാൽ പത്ത് പേരെ ഇന്നലെ നേരിട്ട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവന്നു. ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.