Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോൺസൺ ആൻറ്​ ജോൺസൺ...

ജോൺസൺ ആൻറ്​ ജോൺസൺ വാക്​സിൻ: രണ്ട്​ ലക്ഷം ഡോസ്​ ഉറപ്പുവരുത്തി

text_fields
bookmark_border
ജോൺസൺ ആൻറ്​ ജോൺസൺ വാക്​സിൻ:   രണ്ട്​ ലക്ഷം ഡോസ്​ ഉറപ്പുവരുത്തി
cancel


മസ്​കത്ത്​: ജോൺസൺ ആൻറ്​ ജോൺസൺ വാക്​സി​െൻറ രണ്ട്​ ലക്ഷം ഡോസ്​ ഒമാൻ ഉറപ്പുവരുത്തിയതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ്​ അൽ സഇൗദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ ഫുഡ്​ ആൻറ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ വിഭാഗം ബുധനാഴ്​ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജോൺസൺ ആൻറ്​ ജോൺസൺ വാക്​സി​െൻറ ഒറ്റ​ ഡോസ്​ പുതിയ വകഭേദങ്ങളടക്കം ഗുരുതരമായ കോവിഡ്​ ബാധയെ പ്രതിരോധിക്കുന്നതിൽ കാര്യക്ഷമമാണ്​.


രാജ്യത്ത്​ കോവിഡ്​ വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ പാർക്കുകളുടെയും ബീച്ചുകളുടെയും അടച്ചിടൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തുടരുമെന്ന്​ ആരോഗ്യ മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാതരത്തിലുമുള്ള ഒത്തുചേരലുകൾക്കുമുള്ള വിലക്കും തുടരും. ജനുവരി പകുതി മുതലാണ്​ ഒമാനിൽ രോഗികളുടെ എണ്ണം ഉയർന്ന്​ തുടങ്ങിയത്​. തീവ്ര പരിചരണ വിഭാഗങ്ങളിൽ വീണ്ടും സമ്മർദം വർധിച്ചുതുടങ്ങിയതായും ഡോ. അൽ സഇൗദി പറഞ്ഞു. വാക്​സിനുകളെ കുറിച്ച ഉൗഹാപോഹങ്ങൾ പലരും വിശ്വസിക്കുകയാണ്​. ആസ്​ട്രാസെനക്ക വാക്​സിന്​ പകരം ഫൈസർ വാക്​സിൻ മതിയെന്നാണ്​ ചിലയാളുകളുടെ ആവശ്യം. രണ്ട്​ വ്യത്യസ്​ത കമ്പനികളാണ്​ ഉണ്ടാക്കുന്നത്​ എങ്കിലും രണ്ടും ഒരേ മരുന്ന്​ തന്നെയാണ്​. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താതെ മരുന്നുകൾക്ക്​ ഒമാൻ അനുമതി നൽകില്ലെന്നും ഡോ.അൽ സഇൗദി പറഞ്ഞു.


ഇതുവരെ 52,858 പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ മുൻഗണനാ പട്ടികയിലുള്ള 95 ശതമാനം പേർക്ക്​ വാക്​സിൻ നൽകുകയാണ്​ ലക്ഷ്യമിടുന്നത്​. അറുപത്​ വയസിന്​ മുകളിൽ പ്രായമുള്ളവർക്ക്​ അടുത്തയാഴ്​ച മുതൽ വാക്​സിൻ നൽകി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വാക്​സിൻ വലിയ അളവിൽ ലഭ്യമാകുന്ന മുറക്ക്​ സ്വകാര്യ മേഖലയെ കൂടി വാക്​സിൻ വിതരണത്തിൽ പങ്കാളികളാക്കാൻ പദ്ധതിയുണ്ട്​. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള 68 പേരിൽ 48 പേരും കൃത്രിമ ശ്വസന സംവിധാനത്തി​െൻറ സഹായ​േത്താടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്​സിനേഷൻ രോഗ വ്യാപനവും മരണ സാധ്യതയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറക്കുന്നുണ്ട്​. വാക്​സിന്​ ഗുരുതരമായ പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടില്ല. വാക്​സിനേഷൻ കഴി അമേരിക്കയിലും ബ്രിട്ടനിലും മരണനിരക്കും ആശുപത്രിയിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു. ഹോട്ടലുകളിൽ ക്വാറൻീനിലുള്ള പലരും ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക്​ വ്യാഴാഴ്​ച അർധരാത്രി മുതൽ പ്രാബല്ല്യത്തിലാവുകയാണ്​. കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 20 ശതമാനത്തിന്​ മുകളിൽ ആയതിനാലാണ്​ യാത്രാവിലക്ക്​ ഏർപ്പെടുത്തിയത്​. ആരോഗ്യ സ്​ഥിതി ഗുരുതരമാകുന്ന പക്ഷം ആശുപത്രികളിൽ ചികിൽസ തേടണം. ചികിൽസ തേടാൻ വൈകിയതിനാൽ പത്ത്​ പേരെ ഇന്നലെ നേരിട്ട്​ തീവ്ര പരിചരണ വിഭാഗത്തിലേക്ക്​ മാറ്റേണ്ടിവന്നു. ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story