സലാല: കപ്പൽ കത്തിനശിച്ചതിനെ തുടർന്ന് സലാലയിൽ കുടുങ്ങിയ ഗുജറാത്ത് സ്വദേശികൾ നാട്ടിലേക്കു മടങ്ങി. സലാല തുറമുഖം വഴി ഗുജറാത്തിലേക്കുള്ള മറ്റൊരു കപ്പലായ എം.എസ്.സി സുൽത്താൻ മുഹ് യുദ്ദീൻ എന്ന കപ്പലിലാണ് ഇവർ മടങ്ങിയത്. അപകടത്തിൽ ഗുജറാത്ത് സ്വദേശി ഹംജൻ ഗനി എന്നയാൾ മരിച്ചിരുന്നു. രണ്ടു മണിക്കൂറോളം കടലിൽ കിടന്ന ഇവരെ ഒമാൻ കോസ്റ്റ് ഗാർഡ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. 14 പേരാണ് രക്ഷപ്പെട്ടത്. അപകടത്തിൽ പാസ്പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും കത്തിനശിച്ചിരുന്നു. യാത്രാരേഖകൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.
യമനിൽനിന്ന് സലാലയിലേക്കു വരുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പൽ ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട് വിലായത്തിലായിരുന്നു കത്തിനശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.