സന്ദർശന വിസക്കാർക്ക്​ ഒമാനിൽ പ്രവേശനവിലക്ക്​



മസ്​കത്ത്​: കോവിഡ്​ വ്യാപനത്തി​െൻറ പശ്​ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ്​ വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.


ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രിൽ എട്ടിന്​ അവസാനിക്കും. എന്നാൽ രാത്രി എട്ട്​ മുതൽ പുലർച്ചെ അഞ്ച്​ വരെയുള്ള വ്യാപാര-വാണിജ്യ സ്​ഥാപനങ്ങളുടെ അടച്ചിടൽ റമദാൻ ഒന്ന്​ വരെ തുടരും. റമദാനിൽ രാത്രി യാത്രാവിലക്ക് ​പുനരാരംഭിക്കും. രാത്രി ഒമ്പത്​ മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഇൗ സമയം വ്യാപാര-വാണിജ്യ സ്​ഥാപനങ്ങൾ അടച്ചിടുകയും വേണം. റമദാനിൽ മസ്​ജിദുകളിലും പൊതുസ്​ഥലങ്ങളിലും തറാവീഹ്​ നമസ്​കാരത്തിന്​ അനുമതിയുണ്ടായിരിക്കില്ല. റമദാനിൽ മസ്​ജിദുകളിലും വീടുകളിലും മജ്​ലിസുകളിലുമായി സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല.


സാമൂഹിക, സാംസ്​കാരിക, കായിക പരിപാടികൾക്കും ഇൗ കാലയളവിൽ വിലക്ക്​ നിലവിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.