മസ്കത്ത്: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന റൗണ്ട് യോഗ്യത മത്സരങ്ങളുടെ ആദ്യപോരാട്ടത്തിനായി ഒമാൻ ഇന്നിറങ്ങും. സിംബാബ്വെയിലെ ബുലവായോ അത്ലറ്റിക് ക്ലബ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ അയർലൻഡാണ് എതിരാളികൾ. ഒമാന്‍ സമയം രാവിലെ 11 ന് മത്സരം ആരംഭിക്കും. സിംബാബ്വെ, നേപ്പാള്‍ ടീമുകള്‍ക്കെതിരായ സന്നാഹ മത്സരത്തില്‍ തോറ്റിരുന്നെങ്കിലും ടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. സന്നാഹ മത്സരത്തിലെ പോരായ്മകൾ പരിഹരിച്ചായിരിക്കും ഒമാൻ ഇന്ന് കളത്തിലിറങ്ങുക. ബാറ്റിങ്, ബൗളിങ് ഡിപ്പാർട്മെന്റുകൾ മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ബാറ്റർമാർ പരാജയപ്പെടുന്നതാണ് ടീമിന് തലവേദനയാകുന്നത്.
അയര്‍ലൻഡ്, യു.എ.ഇ, ശ്രീലങ്ക, സ്കോട്ട്ലൻഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാന്‍. നേപ്പാള്‍, നെതര്‍ലൻഡ്, യു.എസ്.എ, വെസ്റ്റിൻഡീസ്, സിംബാബ്വെ എന്നീ ടീമുകളാണ് ഗ്രൂപ് ‘ബി’യിലുള്ളത്.
21ന് യു.എ.ഇയുമായും 23ന് മുൻ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയുമായും 25ന് സ്കോട്ട്ലൻഡുമായുമാണ് ഒമാന്റെ മത്സരങ്ങൾ. ഇരുഗ്രൂപ്പുകളിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും. ജൂലൈ ഒമ്പതിനാണ് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.