മസ്കത്ത്: ഒമാനിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പുതിയ വെബ്സൈറ്റ് വിനോദസഞ്ചാര മന്ത്രാലയം (www.experienceoman.om) പുറത്തിറക്കി. വെബ്സൈറ്റ് ആറു ഭാഷകളിൽ ലഭ്യമാവും. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഡച്ച്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലാണ് വെബ്സൈറ്റ് തയാറാക്കിയത്. രാജ്യത്തിെൻറ ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും ഉൾക്കൊള്ളിച്ച വെബ്സൈറ്റിൽ മസ്കത്ത്, ശർഖിയ, ദാഖിലിയ, ദാഹിറ, ബാത്തിന, വുസ്ത, ദോഫാർ, മുസന്തം, ബുറൈമി എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹര ചിത്രങ്ങളുമുണ്ട്. സാഹസിക, പ്രകൃതി, വന്യജീവി, സാംസ്കാരിക കേന്ദ്രങ്ങളെ പ്രത്യേകം വിശദീകരിക്കുന്നുണ്ട്.ടൂർ പാക്കേജുകളെ കുറിച്ചും പ്രത്യേക ഒാഫറുകളെ കുറിച്ചും വെബ്സൈറ്റിൽനിന്ന് അറിയാം. താമസം, വാടക കാർ എന്നിവ ലഭ്യമാവുന്നതിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ട്.
ടൂർ ഒാപറേറ്റർമാർ, ഹോട്ടലുകൾ, മറ്റു സേവനങ്ങൾ എന്നിവയുടെ പട്ടികയും വെബ്സൈറ്റിൽനിന്ന് ലഭിക്കും.രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വികസനത്തെ പിന്തുണക്കാനാണ് മന്ത്രാലയം വെബ്സൈറ്റ് പുറത്തിറക്കിയത്. രാജ്യത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് ഒാൺലൈൻ വഴി സന്ദർശകരെ അറിയിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും വെബ്സൈറ്റ് ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.