മസ്കത്ത്: സീബിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഒമാെൻറ തനത് പാരമ്പര്യവും പൈതൃകവും പുനഃസൃഷ്ടിക്കുന്ന രീതിയിലുള്ള നിർമിതികൾ അടങ്ങിയ പദ്ധതിയാണ് ആലോചനയിലെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. ഇതുവഴി രാജ്യത്തിെൻറ സമ്പന്നമായ സംസ്കൃതിയുടെ ചരിത്രം സഞ്ചാരികൾക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം.
സീബ് വിലായത്തിലെ 277ാം നമ്പർ സ്ഥലത്ത് നിർമിക്കാൻ ഒരുങ്ങുന്ന പദ്ധതിക്കായി നിക്ഷേപകരെ തേടുകയാണ് വിനോദ സഞ്ചാര വകുപ്പ്. പഴമയുടെ ഒാർമകൾക്ക് ഒപ്പം റസ്റ്റാറൻറുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവയും ഉണ്ടാകും. 50 വർഷത്തേക്കാകും പദ്ധതി നടത്തിപ്പിന് നൽകുക. ഏറ്റവും മികച്ച രീതിയിൽ രൂപകൽപന നടത്തി എത്രയും പെെട്ടന്ന് നിർമാണം തീർക്കുന്നവരെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഇതോടൊപ്പം, ഏറ്റവും ഉയർന്ന വാടക നൽകുന്നയാൾ എന്ന മാനദണ്ഡവും ഉണ്ടാകും.
പദ്ധതിയെ കടൽതീരവുമായി ബന്ധിപ്പിച്ച് വാക്ക്വേ പോലുള്ള പദ്ധതികൾ നിർമിക്കാൻ നിക്ഷേപകന് അധികാരമുണ്ടാകും. തീരവുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് എല്ലാവർക്കും പ്രവേശനമുള്ള കഫേകളും റസ്റ്റാറൻറുകളും തുറക്കുകയും ചെയ്യാം. താൽപര്യമുള്ള നിക്ഷേപകർ അടുത്ത ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.