മസ്കത്ത്: വരും നാളുകളിൽ ഒമാൻ വിസ കാലാവധി കഴിയുന്ന റസിഡൻറ് കാർഡ് ഉടമകളായ വിദേശികൾക്ക് യാതൊരു ആശങ്കയും വ േണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ രാജ്യത്തുള്ള ഇത്തരക്കാരുടെ താമസം നിയമപരമായി തന്നെ പര ിഗണിക്കും. ഇവർ അനധികൃത താമസത്തിന് ഉള്ള പിഴ അടക്കേണ്ടി വരില്ല. കോവിഡ് ഭീതിയകന്ന് കാര്യങ്ങൾ സാധാരണ നിലയിലായ ാൽ താമസാനുമതി പുതുക്കി നൽകുന്നതിന് സമയം അനുവദിക്കും.
അവധിക്ക് നാട്ടിൽ പോയി തിരികെ വരാൻ കഴിയാത്തവരിൽ വിസ കാലാവധി കഴിയുന്നവരുണ്ടെങ്കിൽ വെബ്സൈറ്റ് വഴി പുതുക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് പരിഗണനയെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് നടപടിക്രമങ്ങൾ ഒമാനിൽ തിരികെയെത്തിയിട്ട് പൂർത്തിയാക്കിയാൽ മതിയാകും. അവധിക്ക് നാട്ടിൽ പോയ നിരവധി പേരാണ് ഒമാൻ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.
വിസിറ്റ്, ബിസിനസ് മറ്റ് ഷോർട്ട് ടേം വിസകളിൽ എത്തി രാജ്യത്ത് കുടുങ്ങിപോയവർക്കും ആശങ്ക വേണ്ടതില്ല. വിമാന സർവീസ് റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലുമാണ് പലർക്കും രാജ്യം വിടാൻ കഴിയാതെ പോയത്. ഇവരെയും അനധികൃത താമസക്കാരായി പരിഗണിക്കില്ല. ഒാവർസ്റ്റേക്കുള്ള പിഴ അടക്കേണ്ടിയും വരില്ല. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷം വിസ കാലാവധി കഴിയുന്നവർക്ക് സാധ്യമാകുന്ന എല്ലാ കാര്യങ്ങളും അനുവദിച്ച് നൽകും. ഇൗ വിഷയത്തിൽ നടപടികൾക്ക് രൂപം നൽകി വരുകയാണ്. ഇതു സംബന്ധിച്ച റോയൽ ഒമാൻ പൊലീസിെൻറ ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ പുറത്തുവരും. നാട്ടിൽ കുടുങ്ങി കിടക്കുന്നവർക്കും തിരികെ പോകാനാകാതെ ഒമാനിൽ കഴിയുന്നവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് ആർ.ഒ.പി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.