മസ്കത്ത്: ഇറാൻ, അമേരിക്കൻ പൗരന്മാരുടെ മോചന നടപടിയെ ഒമാൻ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ സഹകരണത്തെ പ്രശംസിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സുസ്ഥിരത കാത്തുസൂക്ഷിക്കുകയും അന്താരാഷ്ട്ര സമാധാന-സുരക്ഷ തത്ത്വങ്ങൾ ഏകീകരിക്കുകയും ചെയ്യുന്ന വിധത്തിൽ നല്ല നടപടികൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ പറഞ്ഞു.
ഇരുരാജ്യങ്ങളിലുമായി കഴിയുന്ന അഞ്ചു തടവുകാരെ വീതം മോചിപ്പിക്കാന്‍ ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇറാനും യു.എസും ധാരണയിലെത്തുകയായിരുന്നു. പൗരന്മാരെ മോചിപ്പിക്കുന്നതില്‍ ഇടപെട്ട ഒമാനും ഖത്തറിനും കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നന്ദി അറിയിച്ചിരുന്നു. അമേരിക്ക മരവിപ്പിച്ച 600 കോടി യു.എസ് ഡോളറിന്റെ ഇറാൻ ഫണ്ടും വിട്ടുകൊടുത്തിട്ടുണ്ട്. ഖത്തറാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥരായി നിന്നത്. മരവിപ്പിച്ച തുക ദോഹയിലെ അക്കൗണ്ടിലെത്തിയത് ഉറപ്പിച്ചതിനുപിന്നാലെ ഖത്തർ വിമാനം തെഹ്റാനിൽനിന്ന് അഞ്ച് യു.എസ് പൗരന്മാരെയും അവരുടെ രണ്ടു ബന്ധുക്കളെയും കൊണ്ട് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.