മസ്കത്ത്: അന്താരാഷ്ട്ര പര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയ ശബാബ് ഒമാൻ രണ്ട് നാവിക കപ്പലിന് മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ അസദ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടന്നത്. പരമ്പരാഗത ഒമാനി കലകളുടെ അകമ്പടിയോടെയായിരുന്നു കപ്പലിനെ തീരത്തേക്ക് സ്വീകരിച്ചത്.
15,275 നോട്ടിക്കൽ മൈലാണ് കപ്പൽ ഇതിനകം പിന്നിട്ടത്. 'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന തലക്കെട്ടിലുള്ള കപ്പലിന്റെ യൂറോപ്യൻ ഉപഭൂഖണ്ഡ യാത്ര ഏപ്രിൽ 11നാണ് സുൽത്താനേറ്റിൽനിന്ന് ആരംഭിച്ചത്. ലോകസഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 25 തുറമുഖങ്ങളാണ് കപ്പൽ സന്ദർശിച്ചത്. വിവിധ തുറമുഖങ്ങളിൽ കപ്പലിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സുൽത്താനേറ്റിന്റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനം നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്. നിരവധി സമുദ്രോത്സവങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് ചെറുതും വലുതുമായ നേട്ടങ്ങൾ കപ്പൽ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.