മസ്കത്ത്: പാപുവ ന്യൂ ഗിനിയക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ ഒമാന്‍ വിജയം. അമീറാത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട് ടർഫ് ഒന്നിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഒമാൻ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 47.5 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുൽത്താനേറ്റ് ആറ് വിക്കറ്റ് നഷ്ടത്തിൽ 38.3 ഓവറിൽ വിജയത്തിലേക്ക് അനായസം ബാറ്റേന്തുകയായിരുന്നു. ആര്യൻ ഖാൻ(53), ഷുഹൈഖ് ഖാൻ(38), പ്രതീക് അൽത്താവാലെ (29), റൈഫുല്ല (28) എന്നിവരുടെ ബാറ്റിങ് മികവാണ് ഒമാന്‍ വിജയം എളുപ്പമാക്കിയത്. ബിലാൽ ഖാൻ മൂന്നും ഖലീമുല്ല, അയാൻ ഖാൻ, ആക്വിബ് ഇല്യാസ് എന്നിവർ രണ്ടു വീതവും റഫിയുല്ല ഒരു വിക്കറ്റും സ്വന്തമാക്കി. കിപ്ളിൽ ദോറിഗ (67), അസ്സാദ് വാല (47), ഹിരി ഹിരി (26)എന്നിവരുടെ താരതമ്യേനെ മികവാർന്ന പ്രകടനമാണ് പാപുവ ന്യൂ ഗിനിയക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. കബൂ മൂസ രണ്ടും സെമോ കമിയ, ജോൺ കാരികോ, ജാക് ഗാർഡ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദിന മത്സരം തിങ്കളാഴ്ച നടക്കും. മൂന്ന് മാസത്തിനുശേഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒമാൻ മത്സരത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.