ല​ബ​നാ​നി​ൽ​നി​ന്ന് മ​ട​ങ്ങാ​ൻ ഒ​മാ​ൻ പൗ​ര​ൻ​മാ​രോ​ട്​ നി​ർ​ദേ​ശം

മ​സ്‌​ക​ത്ത്​: മേ​ഖ​ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ല​ബ​നാ​നി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പൗ​ര​ന്മാ​രോ​ട് ഒ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ലബ​നാ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യ​രു​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഒ​മാ​നി പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ബെ​യ്‌​റൂ​ത്തി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ +961 1856555, +961 76 010 037 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ പൗ​ര​ൻ​മാ​രോ​ട്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Omani citizens advised to return from Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.