മുഹമ്മദ് ബഖർ നമാസി

ഒമാന്‍റെ ഇടപെടൽ: അമേരിക്കൻ പൗരനെ ഇറാൻ മോചിപ്പിച്ചു

മസ്കത്ത്: ഇറാനിൽ തടവിലായിരുന്ന അമേരിക്കൻ പൗരനെ ഒമാന്‍റെ ഇടപെടലിനെ തുടർന്ന് തെഹ്റാൻ മോചിപ്പിച്ചു. അമേരിക്കയുടെ അഭ്യർഥന മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് സുൽത്താനേറ്റിന്‍റെ ഇടപെടലിന് വഴിവെച്ചത്. ജയിൽമോചിതനായ ഇറാൻ-അമേരിക്കൻ പൗരത്വമുള്ള മുഹമ്മദ് ബഖർ നമാസിയെ തെഹ്‌റാനിൽനിന്ന് മസ്‌കത്തിലെത്തിക്കുകയും സുരക്ഷിതമായി യു.എസിലേക്ക് മാറ്റുകയും ചെയ്തു.

2015 ഒക്ടോബറിൽ തടങ്കലിലായ അമേരിക്കൻ-ഇറാൻ വ്യവസായിയായ മകൻ സിയാമക്കിന്റെ മോചനത്തിനായാണ് ഇദ്ദേഹം തെഹ്‌റാനിലേക്ക് പോയത്. എന്നാൽ, ചാരവൃത്തിയും മറ്റും ചുമത്തി ഇരുവരേയും പത്തുവർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. 2016 ഫെബ്രുവരിയിൽ ആണ് നമാസി ജയിലിലാകുന്നത്. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാൻ നടത്തിയ ശ്രമങ്ങൾക്ക് നമാസി നന്ദി അറിയിക്കുകയും ചെയ്തു.


Tags:    
News Summary - Oman's intervention: Iran frees US citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.