മസ്കത്ത്: രാജ്യത്ത് പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളും മറ്റും ആളുകൾ സംഘടിക്കുന്നത് വിലക്കി കോവിഡ് അവലോകന സുപ്രീംകമ്മിറ്റി. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അധികൃതര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. രണ്ട് ഡോസ് വാക്സിന് സ്വീകരിക്കൽ, മാസ്ക് ധരിക്കൽ, സാമൂഹികഅകലം പാലിക്കൽ, 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായും സുപ്രീംകമ്മിറ്റി നിരീക്ഷിച്ചു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികമായും രാജ്യാന്തര തലത്തിലെയും കോവിഡ് സാഹചര്യങ്ങളും സുപ്രീംകമ്മിറ്റി വിലയുരുത്തി. അതേസമയം, മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ശേഷിയോടെ പരിപാടികൾ നടത്തുന്നത് സുപ്രീം കമ്മിറ്റി നിരോധിച്ചിട്ടില്ലെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെൻറർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.