മസ്കത്ത്: ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡിെൻറ (ഒ.എം.എസ്.ബി) എക്സിക്യൂട്ടിവ് യോഗം സി.ഇ.ഒ ഹിലാൽ അലി അൽസാബിതിയുടെ അധ്യക്ഷതയിൽ ചേർന്നു. പരിശീലന പദ്ധതികളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പാൻഡെമിക് സമയത്ത് ഫിസിഷ്യന്മാരുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് സി.ഇ.ഒ യോഗത്തിൽ സംസാരിച്ചു. പ്രത്യേക പരിശീലന പരിപാടികൾക്കും ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡിെൻറ അംഗീകൃത പരിശീലന സ്ഥാപനങ്ങൾക്കുമുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിന് വർക്ക് ടീം രൂപവത്കരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.