സുഹാർ: ലോക ഹൃദയ സംരക്ഷണ ദിനമായ സെപ്റ്റംബർ 29ന് സുഹാർ അംബാർ പാർക്കിൽ അൽറഫാ ആസ്റ്റർ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ വാക്കേത്താൺ യാത്രയും സൗജന്യ വൈദ്യപരിശോധനയും നടത്തി.
വാക്കേത്താൺ, ഡയറക്ടർ ജനറൽ പ്രൈവറ്റ് ഹെൽത്ത് ഡിപ്പാർട്മെൻറ് ബാത്തിന റീജൻ മേധാവി ഡോക്ടർ നജാത്ത് അൽ സദ്ജാലി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അഷ്റഫ് റെസക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എച്ച്.ആർ മാനേജർ സലീല യൂസുഫ്, മാർക്കറ്റിങ് ഹെഡ് സിറിൽ, നദീം എന്നിവർ സംബന്ധിച്ചു. തുടർന്ന് ഡോക്ടർ രോഗികളെ പരിശോധിച്ചു.
അൽറഫാ ആസ്റ്റർ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനെ കാണാനും സൗജന്യ ഇ.സി.ജി എടുക്കാനുമുള്ള കൂപ്പണും വിതരണം ചെയ്തു. അംബാർ പാർക്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വാക്കേത്താൺ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.