ബാബുൽ സലാം മസ്ജിദ്
മസ്കത്ത്: സീബിലുള്ള ബാബുൽ സലാം മസ്ജിദ് ടൈംമാഗസിന്റെ ഈ വർഷത്തെ ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.വൃത്താകൃതിയിലുള്ള അരുണിമ നിറഞ്ഞ നിറത്തോടു കൂടിയുള്ള പ്രശാന്തമായ കെട്ടിട സമുച്ഛയം എന്നാണ് മാഗസിൽ ബാബുൽ സലാം മസ്ജിദിനെ വിശേഷിപ്പിച്ചത്.
പ്രധാന കെട്ടിടത്തിൽ അർധവൃത്താകൃതിയിലുള്ള വെളളം, മിനാരത്തിന് മുകളിൽ മനോഹരമായ കൊത്തിവെച്ചിരിക്കുന്ന ചന്ദ്രക്കല, പ്രധാന പ്രാർഥനാ ഹാളിൽ 1600 ലധികം വെട്ടിത്തിളങ്ങുന്ന ബൾബുകൾക്കൊണ്ട് അലകൃതമായ കുംഭഗോപുരം, മിഹ്റാബിന്റെ സ്ഥാനത്ത് പരമ്പരാഗതമായ രീതിയിൽ നിർമിച്ച മക്കയിലേക്ക് തിരിഞ്ഞ് നിൽക്കുന്ന ഭിത്തിമാടം, ചെറിയ ജനലോടു കൂടിയ പ്രവേശന കവാടത്തിലെ ചെറിയ മുറി എന്നിവ മസ്ജിദിന്റെ പ്രത്യേകതയാണെന്ന് മാഗസിൻ പറയുന്നു.
പ്രകൃതി ദത്തമായ പ്രകാശത്തിൽ ഒരു അത്ഭുതംപോലെ തിളങ്ങിനിൽക്കുന്നതാണിത്. മസ്ജിദ് വൃത്താകൃതിയിലുള്ള അഞ്ച് കെട്ടിടങ്ങൾ അടങ്ങിയതാണ്. ഇളം പനിനീരിന്റെ നിറമുള്ള കെട്ടിടം ചുറ്റുമുള്ള പർവതങ്ങളുടെ നിറമാണ് ഓർമിപ്പിക്കുന്നത്.
ദുബൈയിലെ വൺ സാബീൽ, അബൂദബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ്, സൗദി അറേബ്യയിലെ ദാർ തൻതൂർ, ബഹ്റൈനിൽ മുഹറഖിലുള്ള പേളിങ് പാത്ത്, സൗദി അറേബ്യയിലെ ഷാറാൻ നാച്യുറൽ റിസർവ് എന്നിവയാണ് ഈ വർഷത്തെ ടൈം മാഗസിൻ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.