മസ്കത്ത്: ഷവർമ മുറിക്കാൻ ഇലക്ട്രിക് കത്തികൾ ഉപയോഗിക്കണമെന്ന് കടയുടമകൾക്ക് മസ്കത്ത് മുനിസിപ്പാലിറ്റി നിർദേശം നൽകി. സാധാരണ കത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. റസ്റ്റാറന്റ് ഉടമകൾക്ക് ഇലക്ട്രിക്ക് കത്തികളിലേക്ക് മാറുന്നതിന് മൂന്ന് മാസത്തെ സമയ പരിധി നൽകിയിട്ടുണ്ട്.
സാധാരണ കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ ഇരുമ്പിന്റെ അംശങ്ങൾ ഭക്ഷണത്തിലേക്ക് കൂടിച്ചേരാൻ സാധ്യതയുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യ നിലവാരം നിലനിർത്തുന്നതിനും ഭക്ഷ്യ മലിനീകരണം തടയുന്നതിനുമുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ തീരുമാനം.
പൊതുജന സുരക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ തീരുമാനം നടപ്പിലാക്കുന്നതിൽ പൂർണമായി സഹകരിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.