മസ്കത്ത്: ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ഇൻസ്റ്റൻറ് കാഷും ചേർന്ന് മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി 100 ടാബ്ലെറ്റുകൾ വിതരണം ചെയ്തു. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും ഹെഡ് ഓഫ് ഒാപറേഷൻസ് ബിനോയ് സൈമൺ വർഗീസും ചേർന്ന് ടാബ്ലെറ്റുകൾ കൈമാറി.
മസ്കത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാജീവ് കുമാർ ചൗഹാനും വൈസ് പ്രിൻസിപ്പൽ സജി എസ്. നായരും ടാബ്ലെറ്റുകൾ ഏറ്റുവാങ്ങി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം പല വിദ്യാർഥികൾക്കും മികച്ച ഓൺലൈൻ പഠനോപകരണം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണെന്ന് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ പറഞ്ഞു. സാഹചര്യം മനസ്സിലാക്കി ടാബ്ലെറ്റുകൾ സംഭാവന നൽകിയ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിനോട് സ്കൂൾ മാനേജ്മെൻറും വിദ്യാർഥികളും രക്ഷിതാക്കളും എന്നും നന്ദിയുള്ളവരായിരിക്കുമെന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് ഒേട്ടറെ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നേതൃത്വം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്ക് ഏറെ പ്രാമുഖ്യംനൽകുന്നുണ്ട്. അതിനാലാണ് സ്കൂളിൽനിന്ന് ഇത്തരത്തിൽ അപേക്ഷ ലഭിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തതെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ് പറഞ്ഞു.
കഴിഞ്ഞ വർഷവും അർഹരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകിയിരുന്നു. ഏറ്റവും അർഹരായവർക്ക് ടാബുകൾ ലഭിക്കട്ടെയെന്നും ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടെയെന്നും ഹെഡ് ഓഫ് ഓപറേഷൻസ് ബിനോയ് സൈമൺ വർഗീസ് പറഞ്ഞു. ചടങ്ങിൽ ഇൻസ്റ്റൻറ് കാഷ് ഒമാൻ പ്രതിനിധി നിഹാസും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് സെയിൽസ് ഹെഡ് ജേക്കബ് പാലമൂട്ടിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.